PM Modi's Meet on new covid situation
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡന്റെ രണ്ടാം തരംഗമായ ഡെല്റ്റയെക്കാള് അപകടകാരിയാണ് പുതിയ വകഭേദമെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.
ഇന്നു രാവിലെ 10.30 യ്ക്ക് ചേരുന്ന യോഗത്തില്‍ നിലവിലെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷന് പുരോഗതിയും വിലയിരുത്തും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തെക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
Keywords: Covid - 19, New version, PM, Meet
COMMENTS