വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി, വേണ്ടത് അതിജാഗ്രത

തിരുവനന്തപുരം: ഉദര രോഗമുണ്ടാക്കുന്ന നോറോ വൈറസ് വയനാട് ജില്ലയില്‍ സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത...


തിരുവനന്തപുരം: ഉദര രോഗമുണ്ടാക്കുന്ന നോറോ വൈറസ് വയനാട് ജില്ലയില്‍ സ്ഥിരീകരിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് സ്ഥിതിഗതി ചര്‍ച്ചചെയ്തു. വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. സൂപ്പര്‍ ക്ലോറിനേഷനും മറ്റും നടന്നുവരുന്നു. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗം ഭേദമാക്കാം. കുടിവെള്ള സ്രോതസുകള്‍ മലിനമാകാതെ നോക്കുകയാണ് ഏറെ പ്രധാനം.

നോറ വൈറസ്

നോറോ വൈറസുകള്‍ ഉദര രോഗമുണ്ടാക്കുന്നു. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തില്‍ വീക്കം, കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടാക്കുന്നു. ആരോഗ്യമുള്ളവരെ കാര്യമായി ബാധിക്കില്ല. ചെറിയ കുട്ടികളെയും വൃദ്ധരെയും മറ്റു രോഗങ്ങളുള്ളവരെയും ബാധിച്ചാല്‍ ഗുരുതരമാകാം. വളരെപ്പെട്ടന്ന് രോഗം പകരുകയും ചെയ്യും.

രോഗം പകരുന്നതെങ്ങനെ?

ഇത് ജന്തുജന്യ രോഗമാണ്. മലിന ജലത്തിലൂടെയും, ശുചിയായി സൂക്ഷിക്കാത്ത ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. രോഗികളുമായി സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ വ്യക്തിയുടെ  വിസര്‍ജ്യം, ഛര്‍ദ്ദില്‍ എന്നിവ വഴിയും വൈറസ് പടരാം. 

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാല്‍

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സഹായം തേടണം. വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കണം. രോഗം മാറിയാലും രണ്ട് ദിവസം കൂടി വൈറസ് പടരാന്‍ സാധ്യതയുണ്ട്.

ശ്രദ്ധിക്കേണ്ടവ

* പരിസര ശുചിത്വം വേണം

* വ്യക്തി ശുചിത്വം അതിലേറെ പ്രധാനം

* ആഹാരത്തിനു മുമ്പും ടോയ് ലെറ്റില്‍ പോയതിനു ശേഷവും കൈ സോപ്പുപയോഗിച്ച് നന്നായി കഴുകണം.

* മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കണം

* കിണര്‍, കുടിവെള്ള സ്രോതസുകള്‍, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധമാക്കണം

* ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക.

* കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.

* നന്നായി കഴുകിയതിന് ശേഷം മാത്രം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.

* തുറന്നുവെച്ചതും പഴകിയതും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്

* കടല്‍ മത്സ്യങ്ങള്‍, ഞണ്ട്, കക്ക തുടങ്ങിയ ഷെല്‍ഫിഷ് തുടങ്ങിയവ നന്നായി പാകം ചെയ്തശേഷം കഴിക്കുക.

Summary: Health Minister Veena George has said that although the Noro virus, which causes stomach ailments, has been confirmed in Wayanad district, there is no cause for concern.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11030,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി, വേണ്ടത് അതിജാഗ്രത
വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി, വേണ്ടത് അതിജാഗ്രത
https://blogger.googleusercontent.com/img/a/AVvXsEiHG8Q7o3IVBZEumQiTGfXb_d9wmAhPrEFa8o9AFPLVF2I4EVvN2sz1xpCffGe_AJV8hqFwGF59Yho7u9Asxv_cUa4-AtDdIsugZrn6FsQFey7sT13XZ79iOSme27lUcGnANzB_89u7O-Oxe5ER1tl57i7f53iKr-zMXtIEQoYB7118lSdN9ZcO7jet=s320
https://blogger.googleusercontent.com/img/a/AVvXsEiHG8Q7o3IVBZEumQiTGfXb_d9wmAhPrEFa8o9AFPLVF2I4EVvN2sz1xpCffGe_AJV8hqFwGF59Yho7u9Asxv_cUa4-AtDdIsugZrn6FsQFey7sT13XZ79iOSme27lUcGnANzB_89u7O-Oxe5ER1tl57i7f53iKr-zMXtIEQoYB7118lSdN9ZcO7jet=s72-c
www.vyganews.com
https://www.vyganews.com/2021/11/noro-virus-confirmed-in-wayanad.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/11/noro-virus-confirmed-in-wayanad.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy