Lok sabha passes bill to repeal three farm laws
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്സഭ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ബില്‍ പാസാക്കിയത്.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്.
രാജ്യസഭയിലും ബില്‍ ഇന്നു തന്നെ പാസാക്കാനാണ് സാധ്യത. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം തുടങ്ങി ഒരു വര്‍ഷത്തിനുശേഷമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായിരിക്കുന്നത്. അതിനായി കുറച്ചു കര്‍ഷകര്‍ക്ക് ജീവന് വെടിയേണ്ടതായും വന്നു.
Keywords: Lok sabha, Farm laws, Bill
COMMENTS