Landslide in Erumeli Kanimala and Konni-Kokkathode areas of Pathanamthitta. In Erumeli, Keerithode landslide occurred in the rocky areas at dawn
കോട്ടയം: എരുമേലി കണിമലയിലും പത്തനംതിട്ടയിലെ കോന്നി-കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടല്‍.
എരുമേലിയില്‍ കീരിത്തോട് പാറക്കടവ് പ്രദേശങ്ങളില്‍ വെളുപ്പിനാണ് ഉരുള്‍പൊട്ടിയത്. എരത്വാപ്പുഴ-കണമല ബൈപ്പാസ് റോഡില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്ന് വീടുകള്‍ക്ക് ഉരുള്‍പൊട്ടലില്‍ കേടുപാടുണ്ട്.
കോട്ടയം ജില്ലയില്‍ മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഉരുള്പൊട്ടിയിരിത്തുത്. ഒരിടത്തും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോന്നി- കൊക്കാത്തോട് ഒരു ഏക്കര്‍ പ്രദേശത്തെ നാലു വീടുകളില്‍ വെള്ളം കയറി. കൊക്കാത്തോട്, വയക്കര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെനിന്ന് ആളുകളെ മറ്റിപ്പാര്പ്പിക്കുന്നു.
കൊക്കാത്തോട്ടില്‍ ആവണിപ്പാറ ആദിവാസി കോളനിയിലേക്കുള്ള ഏക സഞ്ചാരമാര്‍ഗമായ കടത്തുവള്ളം ഒഴുകിപ്പോയി. വയക്കരയിലെ പല ചെറിയ അരുവികളും കരകവിഞ്ഞൊഴുകുകയാണ്. അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു.
കൊല്ലം ജില്ലയില്‍ പേമാരിയില്‍ കനത്ത നാശമുണ്ട്. ആര്യങ്കാവ്, ഇടപ്പാളയം പ്രദേശങ്ങളില്‍ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. ഇവിടെ നിരവധി വീടുകളും കടകളും വെള്ളത്തില്‍ മുങ്ങി.
കുളത്തൂപ്പുഴ അമ്പതേക്കറില്‍ മലവെള്ളപ്പാച്ചിലില്‍ വലിയ നാശങ്ങളുണ്ട്. വില്ലുമല ആദിവാസി കോളനിയും ഒറ്റപ്പെട്ടിരിക്കുകയാണ്.
COMMENTS