Highcourt bail for Swapna Suresh
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുകേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.
എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസിലാണ് സ്വപ്ന ഉള്‍പ്പടെ എട്ടു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
സരിത്, റബിന്‍സ്, മുഹമ്മദ് ഷാഫി, കെ.ടി റമീസ്, എം.എം ലാല്‍, കെ.ടി ഷറഫുദ്ദീന്, മുഹമ്മദാലി എന്നിവരാണ് മറ്റ് ജാമ്യം കിട്ടയവര്‍. ഇതോടെ സ്വപ്നജയില്മോചിതയാകും.
പ്രതികള്‍ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നു എന്നതു പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
കേസിന്റെ വാദം ഏതാണ്ട് പൂര്‍ത്തിയായെന്നും പ്രതികള്‍ പുറത്തിറങ്ങുന്നത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയില്ലെന്നുമുള്ള പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: High court, Bail, Swapna Suresh, UAPA
COMMENTS