Health minister about omicron alert
തിരുവനന്തപുരം: ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ തന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
ഫലം നെഗറ്റീവ് ആണെങ്കിലും ഏഴു ദിവസം ക്വാറന്റൈന് ഏര്‍പ്പെടുത്തും. അതുകഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. അതിലും നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം ഹോം ക്വാറന്റൈനിലിരിക്കണം.
മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്ന അഞ്ചു ശതമാനം ആളുകളെ റാന്‍ഡം ടെസ്റ്റിനു വിധേയരാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അവര്‍ക്കും 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കി. ഇതിനായുള്ള സജ്ജീകരണമെല്ലാം പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.
Keywords: omicron alert, Veena George, Covid, Quarantine
COMMENTS