Fuel prices hiked
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയും പാചകവാതക വിലയും അനുദിനം കുതിച്ചുയരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസ വീതമാണ് വര്‍ദ്ധിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 109.90 യും ഡീസലിന് 103.69 രൂപയുമായി. ഒരു മാസത്തിനിടെ പെട്രോളിന് 8 രൂപ 40 പൈസയും ഡീസലിന് 9 രൂപ 43 പൈസയുമാണ് കൂടിയിരിക്കുന്നത്.
വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1994 രൂപയായി. ഗാര്‍ഹിക പാചകവാതക സിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Keywords: Fuel price, Hiked, LPG
COMMENTS