ED attaches Ajith Pawar's benami properties
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ബിനാമി സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അജിത് പവാറിന്റെയും കുടുംബാംഗങ്ങളുടെ പേരിലുള്ള ആയിരം കോടിയിലധികം വിലവരുന്ന സ്വത്തുവകകളാണ് ഇ.ഡി കണ്ടുകെട്ടിയത്.
വിവിധ സംസ്ഥാനങ്ങളിലായുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിലെ റിസോര്‍ട്ട്, ഡല്‍ഹിയിലെ ഫ്ളാറ്റും ഓഫീസ് കെട്ടിടവും അടക്കം 1000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്.
ഇതിനു പുറമെ 500 കോടി മൂല്യം വരുന്ന മഹാരാഷ്ട്രയിലെ 27 വസ്തുവകകളും താല്‍ക്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. ഇടപാടുകള്‍ തെളിയിക്കാന്‍ അജിത് പവാറിന് 90 ദിവസത്തെ സമയം ഇ.ഡി അനുവദിച്ചിരുന്നു.
Keywords: ED, Ajith Pawar, Benami properties, Attached
COMMENTS