CWC order about Anupama's child
തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ പുതിയ വഴിത്തിരിവ്. അനുപമയുടെ കുഞ്ഞിനെ ഉടന്‍ കേരളത്തിലെത്തിക്കാന്‍ ശിശുക്ഷേമസമിതിയുടെ ഉത്തരവ്. കുഞ്ഞിനെ അഞ്ചു ദിവസത്തിനകം കേരളത്തിലെത്തിക്കണമെന്ന് ശിശുക്ഷേമ സമിതി ഉത്തരവിറക്കി. നിലവില്‍ ആന്ധ്രാപ്രദേശിലെ ദമ്പതികള്‍ക്കൊപ്പം കഴിയുന്ന കുഞ്ഞിനെ കേരളത്തിലെത്തിച്ചശേഷം ഡി.എന്‍.എ പരിശോധന നടത്തും.
ഇതുസംബന്ധിച്ച ഉത്തരവ് കൈപ്പറ്റാന്‍ ഇന്നു രാവിലെ 11 മണിക്ക് ശിശുക്ഷേമസമിതിയില്‍ എത്തണമെന്ന് കുട്ടിയുടെ അമ്മ അനുപമയ്ക്ക് ശിശുക്ഷേമസമിതിയുടെ നോട്ടീസ് ലഭിച്ചു. അതേസമയം ഈ നടപടിയില്‍ സന്തോഷമുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുംവരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.
Keywords: CWC, Anupama's child, DNA, Strike
COMMENTS