Covid restrictions
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്കി.
ലോകം കോവിഡ് വകഭേദമായ ഒമിക്രോണ്‍ ഭീതിയില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇതേതുടര്‍ന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിമാനത്താവളങ്ങളില്‍ നീരീക്ഷണം കര്‍ശനമാക്കി.
അതേസമയം ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നിരുന്നാലും കര്‍ശന ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Keywords: Covid restrictions, Extended, India
COMMENTS