Children can enter Sabarimala without covid test
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍. ദര്‍ശനത്തിനെത്തുന്ന പത്തു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. കുട്ടികളെ കോവിഡ് മാനദണ്ഡം പാലിച്ച് ദര്‍ശനം നടത്തിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അതേസമയം പത്തു വയസ്സിനു മുകളിലുള്ളവര്‍ രണ്ടു ഡോസ് വാക്സിന് എടുക്കണമെന്നും 72 മണിക്കൂറിനകം എടുത്ത ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റും കരുതണമെന്നും ഉത്തരവിലുണ്ട്. മറ്റ് ഗുരുതരമായ അസുഖങ്ങളുള്ളവരും കോവിഡ് വന്ന് മൂന്നു മാസത്തിനകം ഉള്ളവരും ദര്‍ശനം ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Keywords: Sabarimala, Children, covid test, Government
COMMENTS