Baby dam strengthening
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് കേരളത്തിന് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍. തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്ര നടപടി. അതേസമയം തമിഴ്നാടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കാനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് വന്‍ വിവാദമായിരുന്നു.
ഉത്തരവ് പുറത്തിറക്കിയ വനം വകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഗുരുതര പിഴവുണ്ടായെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. മുല്ലപ്പെരിയാറിലെ സാശ്വത പരിഹാരത്തിന് പുതിയ ഡാം നിര്‍മ്മിക്കുകയാണ് ഉചിതമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്നാടിനെ പിന്തുണച്ച് കേന്ദ്ര ഇടപെടല്‍ സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Keywords: Central government, Letter, baby dam strengthening, Kerala, Tamilnadu
COMMENTS