Case against Anitha Pullayil
കൊച്ചി: ബലാത്സംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ വിഷയത്തില്‍ അനിത പുല്ലയിലിനെതിരെ കേസെടുത്ത് പൊലീസ്.
പുരാവസ്തു വകുപ്പ് കേസിലെ പ്രതി മോന്സണ് മാവുങ്കലിനെതിരെ പരാതി നല്കിയ യുവതിയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടതിനാണ് മോന്‍സന്റെ സുഹൃത്തായിരുന്ന അനിതയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇരയായ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി 228 എ(1) പ്രകാരമാണ് അനിതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
COMMENTS