Education Minister V Sivankutty said that about 5,000 teachers and non-teachers in Kerala have not been vaccinated, action will be taken against them
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ അധ്യാപകരും അനധ്യാപകരുമായി അയ്യായിരത്തോളം പേര് കോവിഡ് വാക്സിനെടുത്തിട്ടില്ലെന്നും ഇവര്‍ക്കെതിരേ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഇക്കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഒപ്പം കോവിഡ് ഉന്നത തല സമിതിയെയും ദുരന്ത നിവാരണ സമിതിയേയും ഇക്കാര്യം അറിയിക്കും. വാക്സിന് എടുക്കാതെ ചില അധ്യാപകര്‍ സ്കൂളില്‍ വരുന്നുണ്ട്. ഒരു തരത്തിലും ഈ നടപടി ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കില്ല.
വാക്സിനെടുക്കാത്തവരോട് സര്‍ക്കാര്‍ വാശിയോടെയുള്ള സമീപനം സ്വീകരിച്ചിട്ടില്ല. സ്കൂളില്‍ വരരുതെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Summary: Education Minister V Sivankutty said that about 5,000 teachers and non-teachers in Kerala have not been vaccinated and action will be taken against them in consultation with the health department.
COMMENTS