Uthra murder case
കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസിലെ നിര്‍ണ്ണായക വിധി ഒക്ടോബര്‍ 11 പറയും. ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി ഭര്‍ത്താവ് സൂരജ് മാത്രമാണ്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവം നടത്തുന്നത്.
2020 മേയ് ഏഴാം തീയതിയാണ് ഉത്രയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയായ സൂരജിന് കൊലപാതകത്തിനായി പാമ്പിനെ നല്കിയ സുരേഷ് കേസിലെ മാപ്പുസാക്ഷിയാണ്. കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി 82-ാം ദിവസം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
ഭിന്നശേഷിക്കാരിയായ ഉത്രയെ സാമ്പത്തികനേട്ടം ലക്ഷ്യംവച്ച് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നു കാട്ടിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
Keywords: Uthra murder case, Verdict, Police
COMMENTS