ഇടുക്കിയില്‍ രണ്ടു ഷട്ടറുകള്‍ രാവിലെ 11നും ഇടമലയാറില്‍ രണ്ടു ഷട്ടറുകള്‍ രാവിലെ ആറിനും തുറക്കും, തീരവാസികള്‍ക്കു ജാഗ്രതാ മുന്നറിയിപ്പ്

The two shutters of the Idukki Cheruthoni Dam will be opened at 11 am on Tuesday to regulate the water level.


സ്വന്തം ലേഖകന്‍

ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കും. 

50 സെന്റിമീറ്റര്‍ വീതം തുറക്കാനാണ് ഇപ്പോഴത്തെ തീരുമാനം തീരുമാനം. ഇപ്പോഴത്തെ നീരൊഴുക്കിന്റെ സ്ഥിതിവച്ച് ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ അപ്പര്‍ റൂള്‍ കര്‍വില്‍ ജലനിരപ്പ് (2398.8 അടി ) എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

വൈകിട്ട് ആറു മണിയോടെ ഇടുക്കി ഡാം പരിസരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയുട്ടണ്ട്. മുന്നറിയിപ്പിന് മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെ നടത്തുന്നുണ്ട്.

പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍

എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ - 1077 (ടോള്‍ ഫ്രീ നമ്പര്‍)

ലാന്‍ഡ് ഫോണ്‍ - 0484- 2423513

മൊബൈല്‍  - 9400021077

താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ആലുവ - 0484 2624052

കണയന്നൂര്‍ - 0484 - 2360704

കൊച്ചി- 0484- 2215559

കോതമംഗലം - 0485- 2860468

കുന്നത്തുനാട് - 0484- 2522224

മുവാറ്റുപുഴ - 0485- 2813773

പറവൂര്‍ - 0484- 2972817.

ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ട് ഷട്ടറുകള്‍ നാളെ രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 100 ക്യൂബിക് മീറ്റര്‍ / സെക്കന്റ് അളവില്‍ ജലം ഒഴുക്കിവിടാനാണ് ആലോചിക്കുന്നത്. പെരിയാറിലെ ജലനിരപ്പില്‍ ഇതു കാര്യമായ വ്യതിയാനം വരുത്തില്ലെന്നാണ് പ്രതീക്ഷ.

ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ വരും ദിവസങ്ങളില്‍ തുറക്കേണ്ടിവന്നാല്‍, രണ്ട് ഡാമുകളില്‍ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇടമലയാറിലെ അധികജലം ഇപ്പോള്‍ തന്നെ ഒഴുക്കിവിടുന്നത്.

ഇടമലയാര്‍ ഡാമിലെ പരമാവധി സംഭരണശേഷി 169 മീറ്ററാണ്. ഇവിടെ ഇപ്പോള്‍ 165.45 മീറ്റര്‍ വെള്ളമുണ്ട്. 166.80 മീറ്ററിന് മുകളില്‍ വെള്ളമെത്തുമ്പോഴാണ് സാധാരണ വെള്ളം തുറന്നുവിടാറുള്ളത്.

Summary: The two shutters of the Idukki Cheruthoni Dam will be opened at 11 am on Tuesday to regulate the water level. The district collector said that as part of controlling the water level in the Idamalayar dam, two shutters will be raised by 80 cm each at 6 am tomorrow. It is planned to discharge water at a rate of 100 cubic meters / second. It is hoped that this will not significantly change the water level in the Periyar river.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4959,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ഇടുക്കിയില്‍ രണ്ടു ഷട്ടറുകള്‍ രാവിലെ 11നും ഇടമലയാറില്‍ രണ്ടു ഷട്ടറുകള്‍ രാവിലെ ആറിനും തുറക്കും, തീരവാസികള്‍ക്കു ജാഗ്രതാ മുന്നറിയിപ്പ്
ഇടുക്കിയില്‍ രണ്ടു ഷട്ടറുകള്‍ രാവിലെ 11നും ഇടമലയാറില്‍ രണ്ടു ഷട്ടറുകള്‍ രാവിലെ ആറിനും തുറക്കും, തീരവാസികള്‍ക്കു ജാഗ്രതാ മുന്നറിയിപ്പ്
The two shutters of the Idukki Cheruthoni Dam will be opened at 11 am on Tuesday to regulate the water level.
https://blogger.googleusercontent.com/img/a/AVvXsEgVyeVWhJJd9wqynSIdPUszjqTXIvYg_XoqCPXNYPVbgO7_y60Wfn6Xil6KslZoMpHDuiNlIcD_9TUO14Z6XqXcOapHmyGlgLHp2B7gkjij5KP9UK1uw2umud25GGckkRPTZ5tbgm72hP_Gx4AzBVqoa8YULDGVY7sTXaIjSRBbRmZeve-zfzkluHDwbg=s320
https://blogger.googleusercontent.com/img/a/AVvXsEgVyeVWhJJd9wqynSIdPUszjqTXIvYg_XoqCPXNYPVbgO7_y60Wfn6Xil6KslZoMpHDuiNlIcD_9TUO14Z6XqXcOapHmyGlgLHp2B7gkjij5KP9UK1uw2umud25GGckkRPTZ5tbgm72hP_Gx4AzBVqoa8YULDGVY7sTXaIjSRBbRmZeve-zfzkluHDwbg=s72-c
www.vyganews.com
https://www.vyganews.com/2021/10/two-shutters-of-idukki-cheruthoni-dam.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/two-shutters-of-idukki-cheruthoni-dam.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy