Stay for Anupama's child adoption
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത നടപടി തിരുവനന്തപുരം കുടുംബ കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ദത്തെടുക്കല്‍ നടപടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് സര്‍ക്കാരും ശുശുക്ഷേമ സമിതിയും കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ അതോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനാല്‍ ദത്തെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നതായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
ഹര്‍ജി പരിഗണിച്ച കോടതി കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിക്കപ്പെട്ടതാണോ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് നിരീക്ഷിച്ച കോടതി ദത്തെടുക്കല്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. ആന്ധ്രാ സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തതെന്നാണ് സൂചന.
Keywords: Adoption, Stay, Anupama, Family court
COMMENTS