Social media platforms such as Facebook, WhatsApp and Instagram went down at night
ന്യൂഡല്‍ഹി : ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് , ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള് പണിമുടക്കി. രാത്രിയാണ് മൂന്നു പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനരഹിതമായത്.
ഫേസ് ബുക്കില്‍ ദി സൈറ്റ് കാണ്ട് ബീ റീച്ച്ഡ് എന്നാണ് കാണിക്കുന്നത്. വാട്ട്സ് ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ സെന്റ് ആകുന്നില്ല. വാട്ട്സ് ആപ്പിന്റെ ഡെസ്ക്ടോപ് പതിപ്പിലും 'ദി സൈറ്റ് കാണ്ട് ബീ റീച്ച്ഡ്' എന്ന സന്ദേശമാണ് കാണുന്നത്. ഇന്‍സ്റ്റാഗ്രാമും റിഫ്രഷ് ആകുന്നില്ല.
മൂന്നു പ്ളാറ്റ്ഫോമുകളും കിട്ടില്ലെന്ന സന്ദേശം ട്വറ്ററിലാണ് പ്രചരിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നെല്ലാം പ്ളാറ്റ്ഫോമുകള്‍ കിട്ടുന്നില്ലെന്ന സന്ദേശം വരുന്നുണ്ട്.
Summary: Social media platforms such as Facebook, WhatsApp and Instagram went down at night.
COMMENTS