Revathiy's next film `The last Hurrah'
മുംബൈ: നീണ്ട ഇടവേളയ്ക്ക് ശേഷം നടി രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കജോള്‍ നായികയാകുന്നു. `ദി ലാസ്റ്റ് ഹുറാ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കജോള്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടത്.
11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രേവതി സംവിധാനരംഗത്തേക്ക് വീണ്ടുമെത്തുന്നത്. ശോഭന പ്രധാന വേഷം കൈകാര്യം ചെയ്ത മിത്ര് മൈ ഫ്രണ്ടാണ് രേവതിയുടെ ആദ്യ ചിത്രം.
ഈ ചിത്രം ദേശീയ പുരസ്കാരം നേടിയിരുന്നു. തുടര്‍ന്ന് ഫിര്‍ മിലേങ്കെ, കേരള കഫേ, മുംബൈ കട്ടിങ്ങ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
Keywords: Revathiy, `The last Hurrah', Kajol
COMMENTS