ആഡംബര കപ്പലില്‍ മയക്കുമരുന്നു പാര്‍ട്ടി, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പടിയില്‍, പരിപാടി സംഘടിപ്പിച്ചത് ഫാഷന്‍ ടിവി, പ്രമുഖ ബിസിനസുകാരുടെ പെണ്‍മക്കളും പിടിയില്‍

അഭിനന്ദ് ന്യൂഡല്‍ഹി : മുംബയ് തീരത്ത് ആഡംബര കപ്പലില്‍ മയക്കുമരുന്നു പാര്‍ട്ടിയില്‍ പങ്കെടുക്കവേ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര...


അഭിനന്ദ്
ന്യൂഡല്‍ഹി : മുംബയ് തീരത്ത് ആഡംബര കപ്പലില്‍ മയക്കുമരുന്നു പാര്‍ട്ടിയില്‍ പങ്കെടുക്കവേ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടു പേരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടികൂടി. ഒരു സ്വകാര്യ ഗ്രൂപ്പുമായി ചേര്‍ന്നു ഫാഷന്‍ ടിവിയാണ് കപ്പല്‍ യാത്ര ഒരുക്കിയത്.

ക്രൂയിസ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ നിന്ന് എത്തിയ മൂന്ന് പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവര്‍ ചില പ്രമുഖ ബിസിനസുകാരുടെ മക്കളാണെന്നാണ് പുറത്തുവരുന്ന വിവരം.

Drug party on luxury ship, Shah Rukh Khan's son Aryan Khan including detainees, event hosted by Fashion TV, daughters of prominent businessmen also in trap

കപ്പലില്‍ മയക്കുമരുന്നു പാര്‍ട്ടി നടത്താന്‍ പോകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന വ്യാജേന എത്തി എല്ലാവരെയും കൈയോടെ പിടികൂടുകയായിരുന്നു. മുംബയില്‍ നിന്നു ഉള്‍ക്കടലില്‍ പോയ ശേഷം ഗോവ തീരത്തേയ്ക്കു പോവുകയായിരുന്നു പദ്ധതി.

ആര്യന്‍ ഖാനെ കപ്പലില്‍ നിന്നു പുറത്തേയ്ക്കു കൊണ്ടുവരുന്നു

അറസ്റ്റിലായവരെ ഞായറാഴ്ച മുംബയിലെത്തിച്ചു. കപ്പല്‍ ഉള്‍ക്കടലില്‍ എത്തിയതിനു ശേഷമാണ് പാര്‍ട്ടി ആരംഭിച്ചതെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.

കോര്‍ഡേലിയ ക്രൂയിസിന്റെ എംപ്രസ് കപ്പലിലായിരുന്നു പാര്‍ട്ടി. ആര്യന്‍ ഖാനെതിരെ കേസെടുത്തിട്ടില്ലെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സമീര്‍ വാങ്കഡെ പറഞ്ഞു. ക്രൂയിസ് പാര്‍ട്ടി ആസൂത്രണം ചെയ്ത ആറ് സംഘാടകരെയും എന്‍സിബി ചോദ്യം ചെയ്യാനായി വിളിച്ചിട്ടുണ്ട്.

കപ്പലില്‍ നിന്നു പിടികൂടിയ സാധനങ്ങള്‍ എന്‍സിബി ഓഫീസിലേക്കു മാറ്റുന്നു

ആര്യന്‍ ഖാന്റെ ഫോണ്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിലോ ഉപയോഗിക്കുന്നതിലോ അയാള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് എന്‍സിബി വൃത്തങ്ങള്‍ പറഞ്ഞു. മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടിച്ചെടുത്ത ഫോണുകളിലെ ചാറ്റുകളും പരിശോധിക്കുന്നുണ്ട്. ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മൂത്ത മകനാണ് ആര്യന്‍ ഖാന്‍. 

മൂന്ന് ദിവസത്തെ ക്രൂയിസ് യാത്രയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കപ്പല്‍ മുംബയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പുറപ്പെട്ട് അറബിക്കടലില്‍ യാത്ര ചെയ്ത ശേഷം ഒക്ടോബര്‍ നാലിന് രാവിലെ 10 മണിക്ക് മടങ്ങാനായിരുന്നു പദ്ധതി.

ഫാഷന്‍ ടിവി ഇന്ത്യയാണ് ക്രേ ആര്‍ക്ക് എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത്. മയാമി ആസ്ഥാനമായുള്ള ഡിജെ സ്റ്റാന്‍ കോലെവ്, പ്രശസ്ത ഡിജെയുടെ ബുള്‍സീ, ബ്രൗണ്‍കോട്ട്, ദീപേഷ് ശര്‍മ്മ എന്നിവരുടെ സംഗീത പ്രകടനങ്ങള്‍ എന്നിവയായിരുന്നു ആദ്യ ദിവസം വാഗ്ദാനം ചെയ്തിരുന്ന പരിപാടികള്‍.

പിടിയിലായ പെണ്‍കുട്ടികളെ എന്‍സിബി ഓഫീസിലേക്കു കൊണ്ടുവന്നപ്പോള്‍

രണ്ടാം ദിവസം, ഉച്ചയ്ക്ക് ഒരു മുതല്‍ രാത്രി എട്ടു വരെ, അതിഥികള്‍ക്കായി ഒരു എഫ് ടിവി പൂള്‍ പാര്‍ട്ടി സംഘടിപ്പിക്കുകയായിരുന്നു പദ്ധതി. പൂള്‍ പാര്‍ട്ടി സമയത്ത്, ഐവറി കോസ്റ്റില്‍ നിന്നുള്ള ഡിജെ ആയ റൗള്‍ കെ, ഇന്ത്യന്‍ ഡിജെ കോഹ്‌റ, മൊറോക്കന്‍ ആര്‍ട്ടിസ്റ്റ് കൈസ എന്നിവര്‍ക്കൊപ്പം പ്രകടനം നടത്താനിരുന്നതാണ്.

രാത്രി എട്ടു മണിക്ക് ശേഷം, പ്രത്യേക അതിഥികള്‍ക്കായി എഫ് ടിവിയുടെ ഷാംപെയ്ന്‍ ഓള്‍-ബ്ലാക്ക് പാര്‍ട്ടിയായിരുന്നു നിശ്ചയിച്ചിരുന്നത്. ആ രാത്രി 10 മുതല്‍ രാവിലെ ഏഴു വരെ, എച്ച് ഒ എസ് എച്ച് സ്‌പേസ് മോഷന്റെയും മറ്റുള്ളവരുടെയും ഇലക്ട്രോണിക് മ്യൂസിക് സര്‍ക്യൂട്ടുകള്‍ അതിഥികള്‍ക്കായി അവതരിപ്പിക്കേണ്ടതായിരുന്നു.

ഹിന്ദി സിനിമാലോകവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണ്. ഇതിനെക്കുറിച്ച് എന്‍സിബി വ്യാപക അന്വേഷണം നടത്തുന്നുമുണ്ട്. ഇതിനിടെയാണ് ഷാരൂഖിന്റെ മകന്‍ ഉള്‍പ്പെടെ പിടിയിലായിരിക്കുന്നത്.


ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുട്ടിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും മയക്കുമരുന്നു റാക്കറ്റിലേക്കാണ് എത്തിയിരുന്നത്. നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ 33 പേര്‍ ഉള്‍പ്പെടുന്ന 'മയക്കുമരുന്ന് സിന്‍ഡിക്കേറ്റ്' തന്നെ പുറത്തുവന്നത് ഈ അന്വേഷണത്തിലാണ്.

റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം ആദ്യം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ഏകദേശം 3,000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു, കൂടാതെ 37 കിലോ മയക്കുമരുന്ന് ഡല്‍ഹിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Summary: The NCB has busted a high-profile rave party onboard a cruise ship off the coast of Mumbai. Various illegal drugs, including cocaine, hashish, and MDMA, have been seized..Sameer Wankhede, Zonal Director of NCB, Mumbai Zone reaches the office of the agency where the people who were taken into custody after a raid at a rave party yesterday are being questioned










COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11000,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ആഡംബര കപ്പലില്‍ മയക്കുമരുന്നു പാര്‍ട്ടി, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പടിയില്‍, പരിപാടി സംഘടിപ്പിച്ചത് ഫാഷന്‍ ടിവി, പ്രമുഖ ബിസിനസുകാരുടെ പെണ്‍മക്കളും പിടിയില്‍
ആഡംബര കപ്പലില്‍ മയക്കുമരുന്നു പാര്‍ട്ടി, ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പടിയില്‍, പരിപാടി സംഘടിപ്പിച്ചത് ഫാഷന്‍ ടിവി, പ്രമുഖ ബിസിനസുകാരുടെ പെണ്‍മക്കളും പിടിയില്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdhK8OT8QaJ15H0eCiCbQGcX2g4jVV2cB4Sxq8t4BBr_gS1zJ1-qulHIqJPfLM4smyYrjInC62zTbf-FV8Ygr8LzLL1p-SGdRAeSn92bOZ8BnLb5PC5_gQisDhGkuH3ZFjFF1Xpz1TobTE/s320/cruise+party.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdhK8OT8QaJ15H0eCiCbQGcX2g4jVV2cB4Sxq8t4BBr_gS1zJ1-qulHIqJPfLM4smyYrjInC62zTbf-FV8Ygr8LzLL1p-SGdRAeSn92bOZ8BnLb5PC5_gQisDhGkuH3ZFjFF1Xpz1TobTE/s72-c/cruise+party.png
www.vyganews.com
https://www.vyganews.com/2021/10/rave-party-in-cruise-ship-in-mumbai.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/rave-party-in-cruise-ship-in-mumbai.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy