Rahul Gandhi M.P is against central government
ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ജനാധിപത്യമല്ല ഏകാധിപത്യമാണ് നടക്കുന്നതെന്ന ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് നേരെ ലഖിംപുരില്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കാത്തതെന്നും രാഹുല്‍ ആരോപണം ഉന്നയിച്ചു.
സ്ഥലത്തെ സാഹചര്യം മനസ്സിലാക്കാനും കര്‍ഷക കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിക്കാനുമായി താന്‍ രണ്ടു മുഖ്യമന്ത്രിമാര്‍ക്കൊപ്പം ഇന്ന് ലഖിംപുര്‍ സന്ദര്‍ശിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
മേഖലയില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് മൂന്നുപേര്‍ മാത്രം പോകുന്നതെന്നും എന്തുകൊണ്ടാണ് ഞങ്ങളെ തടയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Rahul Gandhi, B.J.P government, Lakhimpur
COMMENTS