Protest against actor Prithviraj
ചെന്നൈ: നടന് പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയണമെന്ന പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെയാണ് പ്രതിഷേധം.
സുപ്രീം കോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണ് നടന്റെ ഭാഗത്തു നിന്നുണ്ടായതെന്നാരോപിച്ചാണ് പ്രതിഷേധം. തേനി ജില്ലാ കളക്ട്രേറ്റിനു മുന്നില്‍ പൃഥ്വിയുടെ കോലം കത്തിച്ചു.
പിഥ്വി ഉള്‍പ്പടെയുള്ള മലയാള താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും ഇതിനായി തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട് എടുക്കണമെന്നും എം.എല്‍.എ വേല്മുരുകന് ആവശ്യപ്പെട്ടു. ട്വിറ്ററിലും നടനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
Keywords: Prithviraj, Tamilnadu, Protest, Mullaperiyar dam issue
COMMENTS