Private bus strike
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്‍പത് മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരം നടത്തും. ഇതുസംബന്ധിച്ച് ഗതാഗതമന്ത്രിക്ക് ബസുടമകള്‍ കത്ത് നല്കി. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.
ഇന്ധനവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നും മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. നികുതി ഇളവ് നല്‍കുക, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് ആറു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവയ്ക്കുന്നു.
കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത് കണക്കിലെടുത്ത് ചാര്‍ജ് കിലോമീറ്ററിന് 20 പൈസ കൂട്ടിയിരുന്നു. അത് പര്യാപ്തമല്ലെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Private bus strike, Bus charge, Nov. 9
COMMENTS