Peravoor building society financial fraud
കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പേരാവൂര്‍ കോ -ഓപ്പറേറ്റീവ് ഹൗസ് ബില്‍ഡിങ് സഹകരണസംഘത്തിലെ ചിട്ടി തട്ടിപ്പ് പരാതിയില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുന്നു. പരാതിക്കാര്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് നടപടി. നിക്ഷേപകരുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി ജയരാജന് ചര്‍ച്ച നടത്തും.
സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിട്ടികള്‍ ആരംഭിച്ചതെന്നും ആരോപണമുണ്ട്. ഏകദേശം 1.87 കോടി രൂപയാണ് ചിട്ടിയിനത്തില്‍ മാത്രം നിക്ഷേപകര്‍ക്ക് കൊടുക്കാനുള്ളത്. ചിട്ടി പൂര്‍ത്തിയായപ്പോള്‍ പണം വാങ്ങാനെത്തിയവരോട് ഇല്ലെന്നു പറഞ്ഞപ്പോഴാണ് സംഘത്തിന്റെ തട്ടിപ്പ് പുറത്താകുന്നത്.
Keywords: Peravoor building society, Financial fraud, Kannur, CPM
COMMENTS