Pakistan beat India in eagerly awaited match. In their first match of the Super 12 group of the Twenty20 World Cup, India, one of the favorites
സ്കോര്‍
ഇന്ത്യ: 151/7 (20 ഓവര്‍) # പാകിസ്ഥാന്: 1521/0 (17.5 ഓവര്‍)
സ്പോര്‍ട്സ് ഡെസ്ക്
ദുബായ് : ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരുന്ന മത്സരത്തില്‍ ഇന്ത്യയെ പത്തു വിക്കറ്റിനും തോല്‍പ്പിച്ച് പാകിസ്ഥാന്. 13 പന്ത് ബാക്കി നില്‍ക്കെയാണ് പാക് ജയം. ട്വന്റി 20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കുന്നത്.
ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും മികച്ച നിലവാരത്തിലായിരുന്നു പാക് താരങ്ങള്‍. ഇന്ത്യയാകട്ടെ മൂന്നു രംഗത്തും ശരാശരിക്കും താഴെയാവുകയും ചെയ്തു.
പാകിസ്ഥാന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ പേരുകേട്ട ഇന്ത്യന്‍ ബോളിംഗ് നിരയ്ക്കായില്ല. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്വാനും (79) ക്യാപ്ടന് ബാബര്‍ അസമും (68) ചേര്‍ന്നു പാകിസ്ഥാനു വിജയം സമ്മാനിക്കുകയായിരുന്നു.
55 പന്തില്‍ ആറു ഫോറിന്റെയും മൂന്നു സിക്സിന്റെയും അകമ്പടിയോടെയായിരുന്നു റിസ്വാന് 79 റണ്‍സ് നേടിയത്. 52 പന്തില്‍ ആറു ഫോറും രണ്ടു സിക്സും സഹിതമാണ് ബാബര്‍ അസം 68 റണ്‍സ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു തുടക്കത്തിലേ പിഴച്ചിരുന്നു. രോഹ്ത് ശര്‍മ നേരിട്ട ആ്ദ്യ പന്തില്‍ തന്നെ ഷഹീന് അഫ്രീദിയുടെ പന്തില്‍ എല്‍ ബിയായി മടങ്ങി. പിന്നാലെ എട്ടു പന്തില്‍ നിന്ന് മൂന്നു റണ്‍സ് നേടി കെ എല്‍ രാഹുലും ഷഹീന് അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. തുടക്കത്തില്‍ തന്നെ സിക്സര്‍ അടിച്ചു പ്രതീക്ഷ നല്കിയ സൂര്യകുമാര്‍ യാദവ് എട്ടു പന്തില്‍ 11 റണ്‍സിനു പുറത്തായി.
ഇതോടെ ഇന്ത്യ 33ന് മൂന്ന് എന്ന നിലയിലായി. പിന്നീട് ക്യാപ്ടന് വിരാട് കോലിയും (57) ഋഷഭ് പന്തും (39) ചേര്‍ന്നു പതുക്കെ കരകയറ്റി. 40 പന്തില്‍ 53 റണ്‍സാണ് കോലിയും പന്തും ചേര്‍ന്ന് നേടിയത്.
പന്തിനെ ഷഹബാദ് ഖാന് പുറത്താക്കിയതോടെ കളിയുടെ ഗതി വീണ്ടും മാറി. രണ്ടാം സ്പെല്ലില് വന്ന ഷഹീന് കോ്ലിയെയും പുറത്താക്കി ഇന്ത്യയെ ഞെട്ടിട്ടു.
ഫോം ഔട്ടായി നില്ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയ്ക്കും (11) രവീന്ദ്ര ജഡേജയ്ക്കും അവസാന ഓവറുകളില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. പാകിസ്ഥാന്റെ മികച്ച ഫീല്‍ഡിംഗും ഇന്ത്യയുടെ റണ്‍ വേട്ടയ്ക്കു വിഘാതമായി.
Summary: Pakistan beat India in eagerly awaited match. In their first match of the Super 12 group of the Twenty20 World Cup, India, one of the favorites in the tournament, lost.
COMMENTS