Orange alert at Idukki dam
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരടി കൂടി ഉയരുകയാണെങ്കില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ഇടുക്കിയില്‍ മഴ കുറവാണ് പെയ്യുന്നതെങ്കിലും ജലനിരപ്പ് ഉയര്‍ന്നുവരികയാണ്. കല്ലാര്‍ ഡാം തുറന്നുവിട്ടിരിക്കുകയാണ്. കക്കി ഡാം ഇന്ന് രാവിലെ തുറന്നുവിടാനാണ് തീരുമാനം.
മഴയുടെ ശക്തി കുറഞ്ഞിട്ടുള്ളതിനാല്‍ കക്കി ഡാം തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഡാമുകള്‍ തുറക്കുന്നതും മഴക്കെടുതിയെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യും.
Keywords: Idukki dam, Orange alert, Heavy rain, Government
COMMENTS