NCB founds drugs from Aryan Khan's lens case
മുംബൈ: മുംബൈയിലെ ആഡംബര കപ്പലില്‍ നിന്നും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റുചെയ്ത നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു. ആര്യന് ഖാന്റെ ലെന്‍സ് കെയ്സില് നിന്നുമാണ് എന്‍.സി.ബി മയക്കുമരുന്ന് കണ്ടെടുത്തത്.
കേസില്‍ അറസ്റ്റിലായ മറ്റു പ്രതികളുടെ സാനിറ്ററി പാഡുകള്‍ക്കിടയില്‍ നിന്നും മരുന്ന് പെട്ടികള്‍ക്കിടയില്‍ നിന്നും മയക്കുമരുന്നകള്‍ കണ്ടെടുത്തതായും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവ അടക്കമുള്ള മയക്കുമരുന്നുകളാണ് പെണ്കുട്ടികളടക്കമുള്ളവരില് നിന്നും കണ്ടെടുത്തിരിക്കുന്നത്. മയക്കുമരുന്നുകളെക്കുറിച്ച് ആര്യന് ഖാനും സുഹൃത്തുക്കളും നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും എന്‍.സി.ബി കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ നാലു വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ആര്യന് ഖാന് തുറന്നു പറഞ്ഞതായും മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനിടെ ആര്യന് പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
Keywords: NCB, Aryan Khan, Ship, Goa
COMMENTS