In Bhawanipur, West Bengal Chief Minister Mamata Banerjee won the by-election by 58,832 votes. Mamata Banerjee defeated BJP's Priyanka Tibrewal
മമതയുടെ ഭൂരിപക്ഷം 58,832, ഭവാനിപുരിലെ ഇതുവരെയുള്ള ഏറ്റവും മികച്ച മാര്‍ജിന്‍
അഭിനന്ദ്
ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പു നടന്ന ഭവാനിപുരില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി 58,832 വോട്ടിനു വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിനെ ഭവാനിപുര്‍ മണ്ഡലത്തില്‍ ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് മമത തോല്പിച്ചത്.
മമതയെ തോല്‍പ്പിക്കാന്‍ ബിജെപി സര്വസന്നാഹവുമൊരുക്കിയിരുന്നു. അതെല്ലാം വെറുതേയായെന്നു മാത്രമല്ല, ചരിത്ര ഭൂരിപക്ഷം അവര്‍ക്കു വലിയ മാനക്കേടുമായി. വെറും 26320 വോട്ടുമാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ ചിത്രത്തില്‍ പോലുമില്ല.
മണ്ഡലത്തിലെ 80 വാര്‍ഡുകളില്‍ സംസ്ഥാന, ദേശീയ നേതാക്കളെ ചുമതല ഏല്പിച്ചായിരുന്നു ബിജെപി കരുക്കള്‍ നീക്കിയത്. വളരെ കൃത്യമായ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളാണ് ബിജെപി ഇവിടെ നടത്തിയത്.
മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ ഭവാനിപുര്‍ വിട്ട് മമത നന്ദിഗ്രാമില്‍ ത്സരിച്ചു പരാജയപ്പെടുകയായിരുന്നു. ഒരുകാലത്തു തന്റെ വിശ്വസ്തനും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവുമായ സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. പരാജയപ്പെട്ടുവെങ്കിലും മമത മുഖ്യമന്ത്രിയായി അധികാരമേറ്റു.
ഭവാനിപുരില്‍ തൃണമൂല്‍ കൃഷിമന്ത്രി ശോഭന്ദേബ് ചതോപാധ്യയായിരുന്നു വിജയിച്ചത്. അദ്ദേഹത്തെ രാജിവയ്പിച്ചാണ് ഭവാനിപുരില്‍ മമത വീണ്ടും മത്സരിക്കാനിറങ്ങിയത്. രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപുര്‍.
മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപുര്‍, സംസേര്‍ഗഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. ബംഗാളില്‍ കോവിഡ് രൂക്ഷമായതിനാല്‍ തിരഞ്ഞെടുപ്പു നീണ്ടുപോവുകയായിരുന്നു.
Sumamry: In Bhawanipur, West Bengal Chief Minister Mamata Banerjee won the by-election by 58,832 votes. Mamata Banerjee defeated BJP candidate Priyanka Tibrewal in the Bhavanipur constituency by an overwhelming majority.
COMMENTS