കൊല്‍ക്കത്ത: മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പയസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലിയാണ്ടര്‍ പേസിന് അംഗ...
കൊല്‍ക്കത്ത: മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പയസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ലിയാണ്ടര്‍ പേസിന് അംഗത്വം നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. വരാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനമെന്നാണ് സൂചന.
ഗോവ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പ്രശസ്തരെ പാര്‍ട്ടിയോട് അടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ സിനിമാ താരങ്ങളായ നഫീസ അലിയും മൃണാളിനി ദേശ്പ്രഭുവും തൃണമൂലില്‍ ചേര്‍ന്നിരുന്നു.
Keywords: Leander paes, Thrinamool congress, Kolkata, Goa
COMMENTS