Lakhimpur Kheri case
ലഖിംപുര്‍: ഉത്തര്‍പ്രദേശിലെ ലഖിംപുരില്‍ വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് ഉള്‍പ്പടെ നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ലഖിംപുര്‍ ഖേരി പൊലീസും ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളില്‍ നിന്ന് ലൈസന്‍സുള്ള റിവോള്‍വറും മൂന്ന് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.
ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. കര്‍ഷകരുടെ നേര്‍ക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ ആശിഷും ഉണ്ടായിരുന്നെന്ന് മരിച്ചവരുടെ കുടുംബം പരാതി നല്‍കിയിരുന്നു. പിന്നീട് വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുകയും ആശിഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Lakhimpur Kheri case, B.J.P leader, Arrest, Police
COMMENTS