Kolkata Knight Riders reached the IPL final from the verge of defeat. Kolkata beat Delhi Capitals by three wickets with one ball to spare
സ്കോര്‍: ഡല്‍ഹി 135/5 (20) # കൊല്‍ക്കത്ത 136/7 (19.5)
ആദ്യ ക്വാളിഫയില് ബാംഗ്ലൂരിനെ തോല്‍പ്പിച്ചായിരുന്നു കൊല്‍ക്കത്തയുടെ വരവ്. രണ്ടാം ക്വാളിഫയറില്‍, ചെന്നൈ സൂപ്പര്‍ കിങ്സിനോട് തോറ്റാണ് ഡല്‍ഹി വീണ്ടും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയത്.
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (46) വെങ്കിടേഷ് അയ്യരും (55) ചേര്‍ന്നാണ് കൊല്‍ക്കത്തയെ ജയത്തിലേക്ക് നയിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 96 റണ്‍സ് നേടി.
അതു കഴിഞ്ഞു അവിശ്വസിനീയമായ ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവരുന്നതാണ് കാണാനായത്. കൊല്‍ക്കത്ത താരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ ജയം ഡല്ഹിക്കൊപ്പമാവുമെന്നു തോന്നിപ്പോയി. എന്നാല്‍, അവസാന ഓവറിലെ അഞ്ചാം പന്തില്‍ അശ്വിനെ സിക്സര്‍ പറത്തി രാഹുല്‍ തൃപതി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.
39 പന്തില്‍ 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ശ്രേയസ് അയ്യര്‍ 27 പന്തില്‍ 30 റണ്‍സെടുത്തു.
Summary: Kolkata Knight Riders reached the IPL final from the verge of defeat. Kolkata beat Delhi Capitals by three wickets with one ball to spare. The final is against Chennai on Friday.
COMMENTS