Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

മണ്ഡലത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് എന്തു ചെയ്തുവെന്നു ചോദിച്ച യുവാവിനെ കോണ്‍ഗ്രസ് എംഎല്‍എ പൊതിരെ തല്ലി, പഞ്ചാബ് കോണ്‍ഗ്രസിന് പുതിയ തലവേദന

Joginder Pal, a Congress MLA from Punjab, publicly beat up a young man who asked him what he had done in the constituency in five years


അഭിനന്ദ്

ന്യൂഡല്‍ഹി : അഞ്ചു വര്‍ഷം കിട്ടിയിട്ട് താങ്കള്‍ മണ്ഡലത്തില്‍ എന്തു ചെയ്തുവെന്നു ചോദിച്ച യുവാവിനെ പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എയായ ജോഗീന്ദര്‍ പാല്‍ പൊതുജനമദ്ധ്യത്തിലിട്ട് പൊതിരെ  തല്ലി.

സംസ്ഥാനത്തി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ എംഎല്‍എയുടെ വിവരക്കേട് കോണ്‍ഗ്രസിന് കടുത്ത തലവേദനയായിരിക്കുകയാണ്. മാനക്കേടില്‍ നിന്ന തലയൂരാന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ശക്തമായിരിക്കുകയാണ്.

പത്താന്‍കോട്ട് ജില്ലയിലെ ഭോവയില്‍ നടന്ന ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന എംഎല്‍എയോടാണ് യുവാവ് ചോദ്യം ഉന്നയിച്ചത്. വെളുത്ത കുര്‍ത്ത ധരിച്ച് നില്‍ക്കുന്ന ജോഗീന്ദര്‍ പാല്‍ ഗ്രാമത്തില്‍ അദ്ദേഹം കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചു സംസാരിക്കുന്നതായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് യുവാവ് തുടരെ ചോദ്യമുന്നയിക്കുന്നതുകാണാം. യുവാവിനെ പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. യുവാവിനെ തുടക്കത്തില്‍ ജോഗീന്ദര്‍ പാല്‍ അവഗണിച്ചു പ്രസംഗം തുടര്‍ന്നു.

ഹര്‍ഷ് കുമാര്‍ എന്ന യുവാവ് 'നിങ്ങള്‍ ശരിക്കും ഇവിടെ എന്താണ് ചെയ്തത്?' എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്നുണ്ട്.

വളരെ ശാന്തനായി ജോഗീന്ദര്‍ പാല്‍ യുവാവിനെ മുന്നിലേക്കു വിളിച്ച് മൈക്ക് കൈമാറുന്നു. യുവാവ് ചോദ്യം ആവര്‍ത്തിച്ചതോടെ യുവാവിനെ ചെകിട്ടിന് എംഎല്‍എ അടിക്കുകയായിരുന്നു. പിന്നീട് കുനിച്ചുനിറുത്തി ഇടിച്ചു. ഇതോടെ പൊലീസുകാരും കണ്ടുനിന്ന പാര്‍ട്ടി പ്രവര്‍ത്തകരും യുവാവിനെ പൊതിരെ തല്ലി. ഒടുവില്‍ യുവാവിനെ ഒരു പാലീസുകാരന്‍ തന്നെ വലിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം.

എംഎല്‍എ ഈ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ പറഞ്ഞു. ജനപ്രതിനിധി ജനങ്ങളെ സേവിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സേവകനോട് തന്റെ മകന്‍ ലളിതമായ ഒരു ചോദ്യം ചോദിച്ചതിന് അവനെ പൊതിരെ തല്ലുകയായിരുന്നുവെന്ന് ഹര്‍ഷ് കുമാറിന്റെ അമ്മ പറഞ്ഞു. തന്റെ മകനു നീതി കിട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ അസഹിഷ്ണുതാ സ്വഭാവമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടു പ്രതികരിച്ചു. വീഡിയോയ്ക്കു ബിജെപി പരമാവധി പ്രചരണം കൊടുക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്നു വിട്ടുമാറിയ മുന്‍ മുഖ്യമന്ത്രി ക്യാപ്ടന്‍ അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിച്ചു ബിജെപിയുമായി കൈകോര്‍ക്കാനിരിക്കെയാണ് എംഎല്‍എയുടെ വിവരക്കേട് കോണ്‍ഗ്രസിന് പുതിയ തലവേദയുണ്ടാക്കിയിരിക്കുന്നത്.

കര്‍ഷക സമരത്തില്‍ കൈപൊള്ളി നില്‍ക്കുന്ന ബിജെപി സംസ്ഥാനത്ത് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയില്‍ നില്‍ക്കെയാണ് കോണ്‍ഗ്രസ് വീണ്ടും സ്വയം കുഴി തോണ്ടുന്നത്.

Summary: Joginder Pal, a Congress MLA from Punjab, publicly beat up a young man who asked him what he had done in the constituency in five years.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: മണ്ഡലത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് എന്തു ചെയ്തുവെന്നു ചോദിച്ച യുവാവിനെ കോണ്‍ഗ്രസ് എംഎല്‍എ പൊതിരെ തല്ലി, പഞ്ചാബ് കോണ്‍ഗ്രസിന് പുതിയ തലവേദന
മണ്ഡലത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് എന്തു ചെയ്തുവെന്നു ചോദിച്ച യുവാവിനെ കോണ്‍ഗ്രസ് എംഎല്‍എ പൊതിരെ തല്ലി, പഞ്ചാബ് കോണ്‍ഗ്രസിന് പുതിയ തലവേദന
Joginder Pal, a Congress MLA from Punjab, publicly beat up a young man who asked him what he had done in the constituency in five years
https://blogger.googleusercontent.com/img/a/AVvXsEjCs1SSrdguX8iYOeUiI_5qi0eKLaSQ2eNUi4oNmedfAaXMrl0F3sQkAoB4yWFzqlml2n5TklvJBcxElJi5V2y6e_WlhkYcRHsTWSwkZzTJejCohyApJ9RdqtS5nImSmaEPv8kOP0M_0-yWyQEPmujY5JNXL1fY61UUC_Bp31ACZ9n-nSjryVFOTKFNqA=s320
https://blogger.googleusercontent.com/img/a/AVvXsEjCs1SSrdguX8iYOeUiI_5qi0eKLaSQ2eNUi4oNmedfAaXMrl0F3sQkAoB4yWFzqlml2n5TklvJBcxElJi5V2y6e_WlhkYcRHsTWSwkZzTJejCohyApJ9RdqtS5nImSmaEPv8kOP0M_0-yWyQEPmujY5JNXL1fY61UUC_Bp31ACZ9n-nSjryVFOTKFNqA=s72-c
www.vyganews.com
https://www.vyganews.com/2021/10/joginder-pal-congress-mla-from-punjab.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/10/joginder-pal-congress-mla-from-punjab.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy