In Kerala, 6996 people have been diagnosed with Covid-19 virus today. 66,702 samples were tested in 24 hours
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 66,702 സാമ്പിളുകളാണ് പരിശോധിച്ചത്. 84 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,342 ആയി. ചികിത്സയിലായിരുന്ന 16,576 പേര്‍ രോഗമുക്തി നേടി.
രോഗികള്‍
എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍കോട് 166, വയനാട് 130.
227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണം തുടരുന്നു.
3,54,720 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,42,367 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,353 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 677 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.
1,01,419 കോവിഡ് കേസുകളില്‍, 10.8 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്. 1,01,419 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 46,73,442 പേര്‍ ഇതുവരെ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 6588 പേര്‍ സമ്പര്‍ക്ക രോഗികളാണ്. 333 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നു രോഗം സ്ഥിരീകരിച്ചു.
രോഗമുക്തി നേടിയവര്‍-16,576
തിരുവനന്തപുരം 1403, കൊല്ലം 2376, പത്തനംതിട്ട 332, ആലപ്പുഴ 623, കോട്ടയം 990, ഇടുക്കി 651, എറണാകുളം 3825, തൃശൂര്‍ 1229, പാലക്കാട് 978, മലപ്പുറം 926, കോഴിക്കോട് 1918, വയനാട് 539, കണ്ണൂര്‍ 708, കാസര്‍കോട് 78.
Summary: In Kerala, 6996 people have been diagnosed with Covid-19 virus today. 66,702 samples were tested in 24 hours. 84 Covid deaths were confirmed today. This brings the total death toll to 26,342. Of those treated, 16,576 recovered.
COMMENTS