Idukki dam opened
ചെറുതോണി: ഇടുക്കി ഡാം തുറന്നു. രാവിലെ 10.55 ഓടെ സൈറണ്‍ മുഴങ്ങുകയും തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുകയുമായിരുന്നു. മന്ത്രിമാരായ റോഷി അഗസ്റ്റിന്, കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍, വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഡാം തുറന്നത്.
ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മഴ കുറയുന്നതോടെ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കുമെന്നും മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
അതേസമയം 2018ലെ പ്രളയത്തിനുശേഷം ഇപ്പോഴാണ് വീണ്ടും ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Keywords: Idukki dam, Opened, Heavy rain
COMMENTS