Heavy rain in Uttarakhand
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്രളയം. മേഘവിസ്ഫോടനമാണെന്നാണ് വിലയിരുത്തല്‍. നൈനിറ്റാളില്‍ നദി കരകവിഞ്ഞ് ഒഴുകുകയാണ്. കെട്ടിടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും റോഡുകളും തെരുവുകളും മുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
നൈനിറ്റാളില്‍ ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡില്‍ നേപ്പാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികളടക്കം അഞ്ച് പേര് മരിച്ചതായും രണ്ടു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Keywords: Uttarakhand, Heavy rain, Flood
COMMENTS