Delhi university professor about mark jihad in Kerala
ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ തന്നെ മാര്‍ക്ക് ജിഹാദും ഉണ്ടെന്ന പരാമര്‍ശവുമായി ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍. ആര്.എസ്.എസുമായി ബന്ധമുള്ള ടീച്ചേഴ്സ് സംഘടനയുടെ പ്രസിഡന്റ് കൂടിയായ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയാണ് കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ഉണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയത്.
കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയതു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഇത് അസ്വാഭാവികമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍വകലാശാലയിലെ ഡിഗ്രി പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കട്ട് ഓഫില്‍ തന്നെ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതാണ് ഇത്തരത്തിലൊരു പരാമര്‍ശത്തിന് പിന്നില്‍. ഇതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Keywords: Mark jihad, Kerala, Delhi university professor
COMMENTS