Delhi high court is about son's education
ന്യൂഡല്‍ഹി: മകന് പതിനെട്ട് വയസ് പൂര്‍ത്തിയായെന്ന കാരണത്താല്‍ വിദ്യാഭ്യാസ ചെലവുകളില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് സാമ്പത്തിക - സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നതുവരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്തമുണ്ടെന്നും ഹൈക്കോടതി.
വിവാഹമോചനം കഴിഞ്ഞ് ഭാര്യയ്ക്കൊപ്പം നില്ക്കുന്ന മകന് പതിനെട്ട് വയസായതിനാല്‍ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി കോടതി തള്ളി. നേരത്തെ മകന് 18 വയസ് പൂര്‍ത്തിയാവുന്നതു വരെയോ സ്ഥിരവരുമാനം നേടുന്നതു വരെയോ പ്രതിമാസം 15,000 രൂപ നഷ്ടപരിഹാരം നല്കണമെന്നുള്ള കോടതിവിധി പുനപ്പരിശോധിച്ചുകൊണ്ടാണ് ഉത്തരവ്.
മാതാവിന് വരുമാനമുണ്ടെങ്കിലും മക്കളുടെ വിദ്യാഭ്യാസത്തിന്റെയോ ജോലിയുടെയോ ഉത്തരവാദിത്തത്തില്‍ നിന്ന് പിതാവിന് ഒഴിഞ്ഞുമാറാനാവില്ലെന്നും മകനുവേണ്ടി പണം ചെലവഴിക്കുന്ന മാതാവിന് പിതാവ് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
Keywords: Delhi high court, Son's education, Father & mother
COMMENTS