Cheriyan Philip back in congress
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെറിയാന് ഫിലിപ്പ് തിരികെ കോണ്‍ഗ്രസിലേക്ക്. അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.
തന്റെ അധ്വാനത്തിന്റെ മൂലധനം കോണ്‍ഗ്രസിലാണുള്ളതെന്നും അന്ന് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടപ്പിലായെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചെന്നും ചെറിയാന് ഫിലിപ്പ് വ്യക്തമാക്കി.
അതേസമയം ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം 20 വര്‍ഷം ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചിട്ടും ഇതുവരെ അംഗത്വമെടുത്തിട്ടില്ലെന്നും ഒരു കുടുംബമെന്ന തോന്നല്‍ ഉണ്ടാകാത്തതാണ് അതിനു കാരണമെന്നും എ.കെ ആന്റണി വ്യക്തമാക്കി.
COMMENTS