Bineesh Kodiyeri was released on bail. Bineesh had been lodged in the Parappana Agrahara Jail in Bangalore for a year on a charge of money laundering
ലഹരിയിടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഒരു വര്‍ഷമായി ബിനീഷ് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്നത്.
രാത്രി എട്ടു മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്. സഹോദരന് ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ബിനീഷിനെ കൂട്ടിക്കൊണ്ടു പോകാനായി ജയിലിനു പുറത്തുണ്ടായിരുന്നു.
സത്യം ഒരു നാള് ജയിക്കുക തന്നെ ചെയ്യുമെന്നായിരുന്നു ബിനീഷിന്റെ ആദ്യ പ്രതികരണം. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ഈ കേസിനു പിന്നില്‍. കോടിയേരി ബാലകൃഷ്ണന് എന്ന രാഷ്ട്രീയ നേതാവിനെ തകര്‍ക്കുക കൂടി ഈ കേസിനു പിന്നിലെ ലക്ഷ്യമായിരുന്നുവെന്നും കേരളത്തിലെത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ബിനീഷ് പറഞ്ഞു.
ഇതേസമയം, ജാമ്യം നല്‍കിയതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ഒരു വര്‍ഷമായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന് വ്യാഴാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കര്‍ണാടകക്കാരായ ജാമ്യക്കാര്‍ തന്നെ വേണമെന്ന കോടതിയുടെ നിര്‍ദ്ദേശമാണ് ബിനീഷിന് ഇന്നലെ പുറത്തിറങ്ങുന്നതിനു തടസ്സമായത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യം, രാജ്യം വിട്ടുപോകാന്‍ പാടില്ല, തെളിവു നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളാണ് ജാമ്യത്തിനായി കോടതി വച്ചിട്ടുള്ളത്.
ഇന്നലെ കോടതിയില്‍ എത്തിയ ശേഷമാണ് ജാമ്യക്കാര്‍ പിന്മാറിയത്. ബിനോയ് കോടിയേരിയും സുഹൃത്തുക്കളും ചേര്‍ന്നു തിരക്കിട്ട് പുതിയ ജാമ്യക്കാരെ കണ്ടെത്തിയാണ് ഇന്നു മോചനം സാദ്ധ്യമാക്കിയത്.
Summary: Bineesh Kodiyeri was released on bail. Bineesh had been lodged in the Parappana Agrahara Jail in Bangalore for a year on a charge of money laundering.
COMMENTS