Amarinder Singh form a new party
ന്യൂഡല്‍ഹി: പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. അമരീന്ദര്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവ് രവീണ് തുക്രാലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി വിവിധ അകാലി ഗ്രൂപ്പുകളുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കര്‍ഷക സമരം അവസാനിപ്പിച്ചാല്‍ ബി.ജെ.പിയുമായി സഖ്യം ആകാമെന്നും തുക്രാല്‍ വ്യക്തമാക്കി.
അതേസമയം അമരീന്ദര്‍ സിങ് ഇതുവരെ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചിട്ടില്ല. ഹൈക്കമാന്‍ഡ് അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയുമാണ്. പഞ്ചാബ് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം ഉണ്ടായതിനു പിന്നാലെ അമരീന്ദര്‍ സിങ് ബി.ജെ.പി നേതാവ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
Keywords: Punjab, Amarinder Singh, New party, B.J.P
COMMENTS