Actress Samantha is against youtube channels
ഹൈദരാബാദ്: വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിനു ശേഷം തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിയുമായി നടി സാമന്ത. യൂട്യൂബ് ചാനലായ സുമന് ടിവിക്കും അഭിഭാഷകന് വെങ്കട് റാവുവിനും എതിരെയാണ് നടി നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ഇവര്‍ നാഗചൈതന്യ നല്ല വ്യക്തിയാണെന്നും സാമന്ത അകിനേനി കുടുംബത്തിന് ചേരുന്ന വ്യക്തി അല്ലെന്നതടക്കമുള്ള ആരോപണങ്ങള്‍ നടിക്കെതിരെ നടത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ നടി വക്കീല്‍ നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്.
Keywords: Samantha, Youtube, Divorce, Lawsuits
COMMENTS