In Tamil Nadu, a woman doctor died after she unknowingly drove a car on a submerged railway under pass.The accident took place on the Pommadimala
ചെന്നൈ: തമിഴ് നാട്ടില്‍ പേമാരിയില്‍ മുങ്ങിപ്പോയ റെയില്‍വേ അടിപ്പാതയില്‍ അറിയാതെ കാര്‍ ഓടിച്ചു കയറ്റിയ വനിതാ ഡോക്ടര്‍ മരിച്ചു.
പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂര്‍ റോഡിലെ സബ് വേയിലാണ് ദുരന്തമുണ്ടായത്.
ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ സത്യ (35) യ്ക്കാണ് ദാരുണാന്ത്യമുണ്ടായത്. സത്യയ്ക്കൊപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവിനെ രക്ഷപ്പെടുത്തിയെങ്കിലും ഇവര്‍ ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരും തുടൈയൂരിലെ വീട്ടിലേക്കു പോവുകയായിരുന്നു. അഴുക്കുചാല്‍ നിറഞ്ഞിരുന്നതിനാല്‍ വെള്ളം അടിപ്പാതയില്‍ കെട്ടിനിന്നു. കാര്യമറിയാതെ മുന്നില്‍ പോയ ലോറിയെ പിന്‍പറ്റി സത്യ അടിപ്പാതയിലേക്കു വാഹനമോടിക്കുകയായിരുന്നു.
പകുതി വഴിയെത്തിയപ്പോള്‍ കാര്‍ പൂര്‍ണമായും മുങ്ങി. എഞ്ചിന് നിന്നുപോവുകയും ചെയ്തു. ഇരുവരും കാറില്‍ കുടുങ്ങി.
പിന്നാലെ എത്തിയ ലോറിയിലെ ജീവനക്കാര്‍ പിന് സീറ്റിലിരുന്ന ഭര്‍തൃമാതാവിനെ രക്ഷപ്പെടുത്തി. സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നതിനാല്‍ സത്യയെ രക്ഷിക്കാനായില്ല. ഇവരെ രക്ഷിക്കാനായി കാറിന്റെ ചില്ലുടച്ചതോടെ കാറില്‍ വെള്ളം നിറയുകയായിരുന്നു. രക്ഷിക്കാനെത്തിയവര്‍ നിസ്സഹായരായി നില്‍ക്കെ സത്യ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
അഗ്നിരക്ഷാ സേനയും പൊലീസുമെത്തി മൃതദേഹം പുറത്തെടുത്തു. ഇവിടെ വെള്ളക്കെട്ട് പതിവാണെന്നും മേല്‍പ്പാലം പണിയണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.
Summary: In Tamil Nadu, a woman doctor died after she unknowingly drove a car on a submerged railway under pass.The accident took place on the Pommadimala-Thudaiyur road subway in Pudukkottai district.
COMMENTS