Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

രൂപാണിയുടെ കസേര തെറിച്ചത് മോഡിയുടെയും ഷായുടെയും അതൃപ്തിയില്‍, പകരക്കാരനെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ച

The removal of Vijay Rupani from the post of Gujarat Chief Minister is due to the dissatisfaction of Prime Minister Narendra Modi and Amit Sha


അഭിനന്ദ്

ന്യൂഡല്‍ഹി : ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് വിജയ് രൂപാണിയെ മാറ്റിയതു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അതൃപ്തിയെ തുടര്‍ന്നെന്നു വ്യക്തമായി.

തന്റെ മുന്‍ഗാമി ആനന്ദി ബെന്‍ പട്ടേലിന്റേതിനു സമാനമായി, അടുത്ത വര്‍ഷം രൂപാണി ഏതെങ്കിലും സംസ്ഥാനത്തെ ഗവര്‍ണറായി രാഷ്ട്രീയ ജീവിതത്തില്‍ നിന്നു വിരമിക്കാനാണ് സാദ്ധ്യത.

ആനന്ദി ബെന്‍ പട്ടേലിനെ മാറ്റി രൂപാണിയെ കൊണ്ടുവന്നത് വലിയ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍, ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ അദ്ദേഹത്തിനു കഴിയാതെ പോയി. സംസ്ഥാന ബിജെപി ഘടകത്തിലും സ്വന്തം മന്ത്രിസഭയിലും പോലും രൂപാണിക്കെതിരേ എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നതും കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥമാക്കിയിരുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം രൂപാണി അപ്രതീക്ഷിതമായി ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ 15 മാസം ബാക്കിനില്‍ക്കെയാണ് രൂപാണി രാജിവച്ചൊഴിയുന്നത്.


മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ആനന്ദിബെന്‍ പട്ടേല്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് രൂപാണി നിയമസഭയിലെത്തിയത്.2022 ഡിസംബറില്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ.

രൂപാണി മാറിയതോടെ, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, സംസ്ഥാന കാബിനറ്റ് മന്ത്രി ആര്‍ സി ഫല്‍ദു, ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി.ആര്‍. പാട്ടീല്‍ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. ഗോര്‍ധന്‍ സദഫിയ, പര്‍ഷോത്തം രൂപാല എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. ഗുജറാത്തിലെ ബിജെപി ഉപാധ്യക്ഷനാണ് സദാഫിയ. 2002 ലെ കലാപത്തില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു.

രൂപാണിക്കു പിന്‍ഗാമിയെ കണ്ടെത്തുന്നില്ലെങ്കില്‍ രാഷ്ട്രപതി ഭരണമോ, നേരത്തേ തിരഞ്ഞെടുപ്പ് നടത്തുകയോ ആണ് ബിജെപിക്കു മുന്നിലുള്ള വഴി. ഇതു രണ്ടും പാര്‍ട്ടി തിരഞ്ഞെടുക്കില്ല. പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വച്ചു മുഖ്ം മിനുക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണ് ബിജെപിയുടെ ലക്ഷ്യം.

മന്‍സുഖ് മാണ്ഡവ്യ, ബിജെപി ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ബിജെപി സംസ്ഥാന ഇന്‍ചാര്‍ജ് ഭൂപേന്ദ്ര യാദവ് എന്നിവര്‍ അഹമ്മദാബാദിലെത്തിയിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ച ഇവര്‍ തിരക്കിട്ടു നടത്തുകയാണ്.

പാര്‍ട്ടി തീരുമാനിക്കുന്ന ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാജി കൈമാറിയ ശേഷം രൂപാണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Summary: The removal of Vijay Rupani from the post of Gujarat Chief Minister is due to the dissatisfaction of  Prime Minister Narendra Modi and Home Minister Amit Shah. Like his predecessor Anandi Ben Patel, Rupani is likely to retire from politics next year as governor of any state.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5033,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10966,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1102,
ltr
item
www.vyganews.com: രൂപാണിയുടെ കസേര തെറിച്ചത് മോഡിയുടെയും ഷായുടെയും അതൃപ്തിയില്‍, പകരക്കാരനെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ച
രൂപാണിയുടെ കസേര തെറിച്ചത് മോഡിയുടെയും ഷായുടെയും അതൃപ്തിയില്‍, പകരക്കാരനെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ച
The removal of Vijay Rupani from the post of Gujarat Chief Minister is due to the dissatisfaction of Prime Minister Narendra Modi and Amit Sha
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipYl3b0Iio__mvWO3NouIj4BWjfpzcJvHwwvhuzk5kywyAgsZrRL-drWIt_Us0Eykf0NdoDdiS9-n3Dgo7SYXca-DYHzbfAVUBJxFwcD-1qA9th4k4DC-EnR6MaAx5mGpcCybC7qYOOnZd/s320/Gujrat+CM.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipYl3b0Iio__mvWO3NouIj4BWjfpzcJvHwwvhuzk5kywyAgsZrRL-drWIt_Us0Eykf0NdoDdiS9-n3Dgo7SYXca-DYHzbfAVUBJxFwcD-1qA9th4k4DC-EnR6MaAx5mGpcCybC7qYOOnZd/s72-c/Gujrat+CM.png
www.vyganews.com
https://www.vyganews.com/2021/09/the-removal-of-vijay-rupani-due-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/the-removal-of-vijay-rupani-due-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy