Case against M.P Prince Raj Paswan
ന്യൂഡല്‍ഹി: ലോക്സഭാ എം.പിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ബിഹാറിലെ സമത്സിപൂരില് നിന്നുള്ള എംപിയായ പ്രിന്‍സ് മയക്കുമരുന്നു നല്കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി എല്‍.ജി.പി പ്രവര്‍ത്തകയായ യുവതി നല്കിയ പരാതിയിലാണ് കേസ്.
നേരത്തെ ഡല്‍ഹി പൊലീസ് പരാതിയില്‍ കേസെടുക്കാത്തതിനെ തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശം അനുസരിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതേസമയം ജൂണ്‍ 17 ന് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ യുവതിക്കെതിരെ പരാതി നല്‍കിയിരുന്നു എന്നാണ് പ്രിന്‍സ് രാജ് പാസ്വാന്റെ വിശദീകരണം.
Keywords: Loksabha M.P, Rape case, Police
COMMENTS