Navjot Singh Sidhu quits PCC chief post
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് അയയ്ക്കുകയായിരുന്നു. പഞ്ചാബിന്റെ ഭാവിയില്‍ ഒത്തുതീര്‍പ്പിനില്ലെന്നും അധ്യക്ഷസ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടരുമെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂലായിലാണ് സിദ്ദു പി.സി.സി അധ്യക്ഷനായി ചുമതലയേറ്റത്. സിദ്ദുവുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പത്തു ദിവസം മുന്‍പ് അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. തുടര്‍ന്ന് ചരണ്‍ജിത് സിങ് ചന്നിയാണ് പഞ്ചാബ് മുഖ്യമന്ത്രിയായത്. എന്താണ് സിദ്ദുവിന്റെ രാജിക്കുള്ള കാരണമെന്ന് വ്യക്തമല്ല.
Keywords: P.C.C, Chief, Quit, Navjot Singh Sidhu
COMMENTS