Muttil tree felling case: High court rejects bail petition
കൊച്ചി: മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് കേസിലെ പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്.
പകപോക്കലിന്റെ ഭാഗമായാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും രേഖകളും മുറിച്ചുകടത്തിയ തടികളും പിടിച്ചെടുത്തതിനാലും അറസ്റ്റിലായിട്ട് ഒരു മാസമായതിനാലും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
അതേസമയം പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നു കണ്ടെത്തിയ കോടതി പ്രതികള്‍ക്ക് ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള സര്‍ക്കാര്‍ വാദവും അംഗീകരിക്കുകയായിരുന്നു.
Keywords: Muttil tree felling case, High court, Bail petition
COMMENTS