Karat Abdul Rafeeq, a moral science teacher at a private school in Pawaratti, has been jailed for 29 years for molesting a first standard girl child
തൃശൂര്‍: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പാവറട്ടിയിലെ സ്വകാര്യ സ്‌കൂളിലെ മോറല്‍ സയന്‍സ് അദ്ധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി കാരാട്ട് അബ്ദുല്‍ റഫീഖിന് അദ്ധ്യാപകന് ഇരുപത്തിയൊന്‍പതര വര്‍ഷം തടവ്.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതിയാണ് 44 കാരനായ അദ്ധ്യാപകന് ശിക്ഷ വിധിച്ചത്. കഠിനതടവിന് പുറമെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷവും ഒമ്പത് മാസം കൂടി തടവു ശിക്ഷ അനുഭവിക്കേണ്ടതുണ്ട്.
കേസിനാസ്പദമായ സംഭവം നടന്നത് 2012ലായിരുന്നു. സ്‌കൂളില്‍ നിന്നു വിനോദയാത്ര പോയി തിരിച്ചു വരുമ്പോള്‍ ബസിന്റെ പിന്‍ സീറ്റില്‍ തളര്‍ന്നു കിടന്നു മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരിയെ അബ്ദുല്‍ റഫീഖ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
20 സാക്ഷികളെ വിചാരണവേളയില്‍ കോടതി വിസ്തരിക്കുകയും 12 തരം രേഖകളും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തിരുന്നു.
Radhika Apte finishes filming for 'Forensic'
Summary: Nilambur Chirakkuzhi Karat Abdul Rafeeq, a moral science teacher at a private school in Pawaratti, has been jailed for 29 years for molesting a first standard girl child.
COMMENTS