The Joint Trade Union Committee has decided to observe hartal in Kerala on the 27th of this month insatead of Bharat Bandh
തിരുവനന്തപുരം: ഈ മാസം 27ന് പ്രഖ്യാപിച്ചിട്ടുള്ള ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന് സമിതി തീരുമാനിച്ചു.
ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു സമിതി പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, സെക്രട്ടറി എളമരം കരീം, കണ്‍വീനര്‍ കെ.പി. രാജേന്ദ്രന് എന്നിവര്‍ അഭ്യര്‍ഥിച്ചു.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാകും ഹര്‍ത്താല്‍ ആചരിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സെപ്റ്റംബര്‍ 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.
Israeli researchers 3D-print blood vessel networks for implantation
ബന്ദ് സമാധാന പരമായിരിക്കണമെന്നും ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞിരുന്നു.
കേരളത്തില്‍ ആശുപത്രി യാത്രകള്‍, പത്രം, പാല് വിതരണം, വിവാഹം, അവശ്യ സര്‍വീസുകള്‍ തുടങ്ങിയവയ്ക്കൊന്നും തടസ്സം നേരിടാത്ത വിധത്തിലായിരിക്കും ഹര്‍ത്താല്‍ നടത്തുകയെന്നു ഭാരവാഹികള്‍ അറിയിച്ചു.
Summary: The Joint Trade Union Committee has decided to observe hartal in Kerala on the 27th of this month insatead of Bharat Bandh.
COMMENTS