Governor about Kannur university syllabus issue
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസ് വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സിലബസില്‍ ആര്.എസ്.എസ് നേതാക്കളെ ഉള്‍പ്പെടുത്തിയത് പിന്തുണച്ച ഗവര്‍ണര്‍ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത ആശയങ്ങള്‍ പഠിക്കുന്നതില്‍ തെറ്റില്ലെന്നും സര്‍വകലാശാലകള്‍ എല്ലാ ആശയങ്ങളും പഠിപ്പിക്കണമെന്നതാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി.
എല്ലാ തരത്തിലുമുള്ള ചിന്തകളെയും പഠനവിധേയമാക്കിയെങ്കില് മാത്രമേ അവരുടെ ചിന്താശേഷി വര്ദ്ധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളെ പഠിക്കാന്‍ തയ്യാറാകാത്തതാണ് പ്രശ്നമെന്നും കാര്യങ്ങള്‍ പഠിച്ചതിനുശേഷമാണ് വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Governor, Kannur university syllabus, R.S.S
COMMENTS