Action against violation of quarantine
തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറന്റീന് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഇന്നു മുതല്‍ ക്വാറന്റീന് ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ഇടാനും നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി.
ക്വാറന്റീന് ലംഘിക്കുന്നവര്‍ക്ക് അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ പിഴ ചുമത്താനാണ് തീരുമാനം. വീടുകളില്‍ ക്വാറന്റീനിലും ഐസൊലേഷനിലും കഴിയുന്നവരെ കര്‍ശന നിയന്ത്രണത്തിന് വിധേയമാക്കാനും തീരുമാനം. ഒരാഴ്ചയ്ക്കകം കോവിഡ് നിയന്ത്രിക്കാനുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്.
രോഗം നിയന്ത്രിച്ചിട്ട് സ്കൂളുകള്‍ തുറന്നാല്‍ മതിയെന്ന പൊതുധാരണ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതേസമയം ഞായറാഴ്ചത്തെ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരണമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്നു തീരുമാനമെടുക്കും.
COMMENTS